anugrahavision.com

ജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം നടന്നു.

പാലക്കാട്: റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുനിജ നിർവ്വഹിച്ചു. വി.എച്ച്.എസ്.ഇ. കുറ്റിപ്പുറം മേഖല
അസിസ്റ്റൻറ് ഡയറക്ടർ ടി.സി.ലിസി, ഹയർസെക്കൻഡറി കോർഡിനേറ്റർ
ടി. ഗിരി എന്നിവർ ലോഗോ എറ്റുവാങ്ങി.

ഒക്ടോബർ 27 28 29 തീയതികളിലായി
പാലക്കാട് ബി. ഇ. എം. എച്ച്എസ് സ്കൂളിൽ പ്രധാന വേദിയായും
സെൻറ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ, സെൻ സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ, ജി എൽപിഎസ് സുൽത്താൻപേട്ട, ഐടി@ സ്കൂൾ, സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബിഇ എം ജൂനിയർ ബേസിക് സ്കൂൾ എന്നീ സ്കൂളുകളിലായി വിവിധ മേളകൾ നടക്കും.

ചിറ്റിലഞ്ചേരി പി കെ എം എ യു പി സ്കൂളിലെ അധ്യാപകനായ പി പി മുഹമ്മദ് കോയയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ജില്ലയുടെ തനതായ ശാസ്ത്ര വിപ്ലവത്തിന് പ്രാമുഖ്യം നൽകിയും ശാസ്ത്ര സാങ്കേതിക, കൃത്രിമ ബുദ്ധി (എ.ഐ), പ്രവൃത്തി പരിചയ സൂചകങ്ങൾ ലോഗോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമായി ഇരുപതോളം ലോഗോയിൽ നിന്നാണ് തെരഞ്ഞെടുത്തത്.

കൈറ്റ് ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ് , വിഎച്ച്എസ്ഇ ഡിസ്ട്രിക്ട് കോർഡിനേറ്റർ സി .രാജേഷ്കുമാർ, ബി ഇ എം എച്ച്എസ്എസ് പ്രിൻസിപ്പൽ
അജിത് കെ ആർ, , ബി ഇ എം എച്ച്എസ്എസ് ഹെഡ്മിസ്ട്രസ്
കെ. രജിതകുമാരി,
അധ്യാപക സംഘടനാ പ്രതിനിധികളായ വിജയംവി, എ.ജെ. ശ്രീനി, എ. ഷിനോയി ലാസർ, എൻ സതീഷ് മോൻ, എം.കെ. സെയ്ദ് ഇബ്രാഹിം, എം എൻ. വിനോദ്, കെ.എം. റഷീദ്, കെഎ നൗഫൽ , സിഎസ് സതീഷ് , കെ. അനിൽകുമാർ, അബ്ബാസ്,
ടി സി.രജനി, മേള സെക്ഷൻ സൂപ്രണ്ട് പി. തൃദീപ് കുമാർ ദാസ്
എന്നിവർ പങ്കെടുത്തു .

Spread the News
0 Comments

No Comment.