anugrahavision.com

ചെർപ്പുളശേരി ഉപജില്ലാ കായികമേളക്ക് ആവേശോജ്വലമായ തുടക്കം

ചെർപ്പുളശേരി ഉപജില്ലാ കായിക മേള
അടയ്ക്കാപുത്തൂർ ശബരി പി. ടി. ബി.സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ ചെർപ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ രാജൻ ഉദ്ഘാടനം ചെയ്തു
പി.ടി.എ പ്രസി .കെ. ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു ശബരി സ്ക്കൂൾസ് മാനേജ്മെന്റ് പ്രതിനിധി കെ ബാലചന്ദ്രൻ , എഛ്. എം. ഫോറം കൺവീനർ ടി. പി. രാഘവൻ ,
ജോയൻ്റ് കൺവീനർ കെ രാംദാസ്
പി.ടി.എ വൈസ് പ്രസിഡണ്ട് സി രാമചന്ദ്രൻ, എം.പി. അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പാൾ ടി. ഹരിദാസ് സ്വാഗതവും ഹെഡ്മാസ്റ്റർ എം.ബി രാജീവ് കുമാർ നന്ദിയും പറഞ്ഞുImg 20241017 Wa0087

ഷൊർണൂർ എം.എൽ.എ പി. മമ്മിക്കുട്ടി
ജില്ലാ പഞ്ചായത്ത് മെമ്പർ കെ ശ്രീധരൻ , ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രജീഷ്,
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയലക്ഷ്മി , വാർഡ് മെമ്പർമാരായ കെ പ്രേമ , കെ.സി ശങ്കരൻ എന്നിവർ കായികമേള സന്ദർശിക്കുകയുണ്ടായി.

മുന്ന് ദിവസമായി നടക്കുന്ന കായിക മേളിയ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ടെന്ന് ഉപജില്ല കായികാധ്യാപക സംഘടനാ സെക്രട്ടറി
എം.പി. അനിൽകുമാർ അറിയിച്ചു.

Spread the News
0 Comments

No Comment.