ചെർപ്പുളശ്ശേരി : പുത്തനാൽക്കൽ ഭഗവതി ക്ഷേത്ത്രത്തിൽ വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് അക്ഷര ലോകത്ത്തെക്ക് ചുവടു വയ്ക്കുന്ന കുരുന്നുകൾക്ക് വൃക്ഷ തയ്കൾ സമ്മാനിച്ച് “വൃക്ഷപ്രസാദം” പദ്ധതിക്ക് തുടക്കം കുറിച്ചു ഈ പുണ്യമായ ദിനത്തിൽ അക്ഷരം നുകരുന്നതിനോടൊപ്പം തന്നെ പ്രകൃതിയെ അടുത്തറിയുക, പരിസ്ഥിതി സൗഹൃദ ജീവിതം ശീലമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇത്തരം പ്രവർത്തങ്ങളിലുടെ ഉദ്ദേശിക്കുന്നതെന്ന് സംസ്കൃതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ പറഞ്ഞു ക്ഷേത്ത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ തുടങ്ങിയ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു സംസ്കൃതി വർഷങ്ങളായി പ്രായോഗിക തലത്തിൽ ഒട്ടെറെ പ്രകൃതി സംരക്ഷണ പ്രവർത്തന ങ്ങൾ നടത്തി വരുന്നുണ്ട് പുത്തനാൽക്കൽ ക്ഷേത്രത്തിൽ വൃക്ഷപ്രസാദ തയ് വിതരണ ചടങ്ങ് ശബരി ട്രസ്റ്റ് പി. ശ്രീകുമാർ നിർവഹിച്ചു, ക്ഷേത്രബാരവാഹികൾ, സംസ്കൃതി പ്രവർത്തകരായ യു. സി. വാസുദേവൻ, കെ. ടി. ജയദേവൻ, സനിൽ കളരിക്കൽ, ഗോവിന്ദൻ വീട്ടിക്കാട്, സന്തോഷ് കുറുവട്ടൂർ, രാജേഷ് അടക്കാപുത്തൂർ തുടങ്ങിയവർ പങ്കടുത്തു
No Comment.