ലക്കിടി : ഒറ്റപ്പാലം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന് ബുധനാഴ്ച്ച ലക്കിടി എസ്. എസ്. ഒ. എച്ച്. എസ്. എസിൽ വച്ച് തുടക്കമാകും. 16, 17, 18, 19 തീയതികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജേന്ദ്രപ്രസാദ് നിർവ്വഹിക്കും. ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ജനകീദേവി മുഖ്യാതിഥിയാകും. 16-ന് ഗണിത ശാസ്ത്ര ഐടി മേള, 17 -ന് ശാസ്ത്രമേള, 18 – ന് സമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള , 19-ന് പ്രവൃത്തി പരിചയമേള എന്നിവ നടക്കും. ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പ്രദർശനങ്ങൾ ഒരുക്കുന്ന ശാസ്ത്രോൽസവത്തിൻ്റെ സമാപന സമ്മേളനം എം.എൽ .എ കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.
No Comment.