ഒറ്റപ്പാലം ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നും ജാർഗണ്ട് സ്വദേശികളായ 2 പേരെ, 2kg മുകളിൽ കഞ്ചാവുമായി ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ദാസും പാർട്ടിയും പിടികൂടി. ജാർഖണ്ഡ് സംസ്ഥാനത്ത് ദി യോഗർ ജില്ലയിൽ മധു പൂർ താലൂക്കിൽ .നവാദി വില്ലേജിൽ പത്രോൾ ദേശത്ത് മുഹമ്മദ് അക്തർ അൻസാരി മകൻ മുഹമ്മദ് സഗീർ അൻസാരി(31/24 ), ജാർഖണ്ഡ് സംസ്ഥാനത്ത് ദി യോഗർ ജില്ലയിൽ മധു പൂർ താലൂക്കിൽ ന വാദി വില്ലേജിൽ പത്രോൾ ദേശത്ത് മുഹമ്മദ് റംജാൻ മകൻ മുഹമ്മദ് അമീർ അൻസാരി( 31/24 ) എന്നിവരാണ് അറസ്റ്റിലായത്.
.ഒറ്റപ്പാലം മേഖലയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ട് വന്നത് എന്ന് പ്രതികൾ മൊഴി നൽകി. പിടികൂടിയ കഞ്ചാവിന് ഏകദേശം 2 ലക്ഷത്തോളം വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു പാർട്ടിയിൽ AEI grade മാരായ സുദർശനൻ നായർ,അനു എസ്.ജെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ദേവകുമാർ വി,കെ പി രാജേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ലൂക്കോസ് കെ ജെ, ഹരീഷ് പി,മുഹമ്മദ് ഫിറോസ്, ജാക്സൺ സണ്ണി എന്നിവർ ഉണ്ടായിരുന്നു.
No Comment.