ചെർപ്പുളശ്ശേരി. അയ്യപ്പൻ കാവുമായി ബന്ധപ്പെട്ട അർബൻ ബാങ്കിനെതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ബാങ്ക് ഭരണസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പൻ കാവിന്റെതെന്ന് മാത്രമല്ല ഒരു അക്കൗണ്ടുകളും ഇവിടെ വ്യാജമായ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നും നാലുതരം ഓഡിറ്റിങ്ങിന് വിധേയമായി മാത്രമാണ് ആർബിഐ നിയന്ത്രണ പ്രകാരം ബാങ്ക് പ്രവർത്തിക്കുന്നതെന്നും, മൂന്നുതവണ സംസ്ഥാന അവാർഡ് വാങ്ങിക്കാനായി ഈ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും ഭരണസമിതി ചെയർമാൻ എം മോഹനൻ അറിയിച്ചു. സോഫ്റ്റ്‌വെയർ അപ്ഡേഷനിൽ വന്ന ചില തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാങ്കിനെ തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ നിക്ഷേപകരിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ലീഗൽ അഡ്വൈസർമാരുമായി ആലോചിച്ച് നിയമനടപടികൾ അടക്കമുള്ള കാര്യങ്ങളിലേക്ക് ബാങ്ക് കടക്കുമെന്നും ഭരണസമിതി പറഞ്ഞു. ചെയർമാൻ എം മോഹനൻ, ഡയറക്ടർമാരായ മുരളീധരൻ, ധനേഷ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരിദാസ്, ജനറൽ മാനേജർ വി സി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു
No Comment.