anugrahavision.com

മാധ്യമങ്ങൾ അൻവറിനെ മിശിഹയാക്കുന്നു.. പി കെ ശശി

പാലക്കാട്‌. കൊള്ളക്കാരൻ എന്നുവിളിച്ച മാധ്യമങ്ങൾ തന്നെ പി വി അൻവറിനെ മിശിഹയാക്കി എന്ന് കെ ടി ഡി സി ചെയർമാൻ പി കെ ശശി പറഞ്ഞു. ഇടതുപക്ഷ സർക്കാറിനെ വിമർശിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച ഒരു കൂട്ടം മാധ്യമങ്ങളാണ് ഇതിനുപിന്നിൽ എന്നും പി കെ ശശി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ എല്ലാവർക്കും മാതൃകയായാണ് പ്രവർത്തിക്കുന്നത്. അതിനെ തകർക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിൽ എന്നും ശശി പറഞ്ഞു. എന്തുവിലകൊടുത്തും സർക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത സി പി ഐ എമ്മിന് ഉണ്ടെന്നും അത് യഥാവിധി നിറവേറ്റുമെ ന്നും പി കെ ശശി പറഞ്ഞു

Spread the News
0 Comments

No Comment.