ചെർപ്പുളശ്ശേരി:
ഗാന്ധിജിയുടെ 155-ാം ജന്മവാർഷിക ദിനവും ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡണ്ട് ആയതിൻ്റെ നൂറാം വാർഷികവും ആചരിക്കുന്നതിൻ്റെ ഭാഗമായി ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഗാന്ധി സ്മൃതി സംഗമം’ നടത്തി.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.അക്ബർ അലി അദ്ധ്യക്ഷനായി.ഡി.സി.സി നിർവ്വാഹക സമിതി അംഗം പി.പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ കെ എം ഇസഹാക്ക് .എം.മനോജ്, അഡ്വ.അരുൺ, പി.രാമചന്ദ്രൻ, എം.സുരേഷ്, ഒ.ഷാജി, ശരത് ഗീതാഞ്ജലി, എം.മണികണ്ഠൻ, പി.സെയ്തലവി .കെ.ബഷീർ എന്നിവർ പ്രസംഗിച്ചു.
No Comment.