ഷൊർണൂർ: എസ്.ഡി.പി.ഐ ഷൊർണൂർ മണ്ഡലം പ്രതിനിധി സഭ ഷൊർണൂർ നിള റെസിഡൻസിയിൽ സംസ്ഥാന സമിതിയംഗം വി എം ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി അലവി കെ ടി പ്രതിനിധി സഭക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സിദ്ദീഖ് ഷൊർണൂർ 3 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു .മണ്ഡലം പ്രസിഡണ്ട് റഹീം വീട്ടിക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഒർഗനൈസിംഗ് മുഹമ്മദ് മുസ്തഫ കുളപ്പുള്ളി,
മണ്ഡലം വൈസ് പ്രസിഡണ്ട് മുസ്തഫ ഷൊർണൂർ, മണ്ഡലം ട്രഷറർ ഷെഫീഖ് ചെമ്മൻകുഴി ,ജോ. സെക്രട്ടറി ഹംസ തൂത എന്നിവർ പങ്കെടുത്തു.
പ്രതിനിധി സഭയിൽ അടുത്ത 3 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.മുഹമ്മദ് മുസ്തഫ കുളപ്പുള്ളി (പ്രസിഡണ്ട്), ഫൈസൽ ആലഞ്ചേരി (വൈ.പ്രസിഡണ്ട്), റഹീം വീട്ടിക്കാട് (സെക്രട്ടറി), സിദ്ദീഖ് കെ എം (ജോ. സെക്രട്ടറി), സാഫിർ മുണ്ടക്കോട്ടുകുർശ്ശി (ട്രഷറർ) മജീദ് കെ എ, റഫീഖ് പാവുക്കോണം ( കമ്മറ്റിയംഗങ്ങൾ) എന്നിവരെയാണ് തിരഞ്ഞെടുത്തത്
No Comment.