anugrahavision.com

നമ്മുടെ നങ്ങേലിക്കഥ കോപ്പിയടിച്ചതാണോ?

കോഴിക്കോട്: നമ്മൾ മലയാളികൾ പാടി പുകഴ്ത്തിക്കൊണ്ടിരിക്കുന്ന ആവേജ്ജ്വല കഥാ പാത്രമാണ് ഇന്നും നങ്ങേലി. സവർണ കാപാലികർക്ക് മുന്നിലേക്ക് തൻ്റെ രണ്ടും മുലകളും അറുത്തിട്ടു കൊടുത്ത ധീര വനിത എന്ന നിലയിലാണ് മലയാളി ഇന്നും നങ്ങേലിയെ കൊണ്ടാടുന്നത്. എന്നാൽ ഇതൊരു കഥയായിരി ക്കാമെന്നും ഒരു ഒരു മനുഷ്യന് ഇത് ചെയ്യാൻ കഴിയില്ലാ എന്നുമൊക്കെയുള്ള മറുവാദങ്ങളുമുണ്ട്. എന്തൊക്കെ ആയാലും ഇറ്റലിയിലെ പഴയ ഒരു കഥയിൽ നിന്നാണോ നമ്മുടെ നങ്ങേലിക്കഥയും ജനിച്ചത്?

CE 231ല്‍ ഇറ്റലിയിലെ സിസിലിയിലാണ് അഗത പുണ്യവതി ജനിക്കുന്നത്. ക്രിസ്തുമതത്തിനെതിരായ പീഡനങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തിലാണ് ആ കാലഘട്ടത്തിലെ റോമന്‍ ഗവര്‍ണറായിരുന്ന ക്വിന്റിയാനസിനു അഗതിയില്‍ താല്പര്യം ജനിക്കുന്നത്. എന്നാല്‍ അഗത വിമുഖത കാണിച്ചതോടെ, കുപിതനായ ഗവര്‍ണര്‍ അവളുടെ രണ്ട് സ്തനങ്ങളും അരിഞ്ഞെടുത്തു. കേരളത്തിലെ വളരെ പ്രശസ്തമായ നങ്ങേലികഥ പോലെ രക്തം ഒലിക്കുന്ന സ്തനങ്ങളുമായി അവള്‍ വിശുദ്ധ പത്രോസിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു എന്നും, അത്ഭുതകരമായി പുതിയ രണ്ടു മുലകള്‍ മുളച്ചു വന്നു എന്നുമാണ് ഇറ്റലിയിലെ കഥ. (നമ്മുടെ നങ്ങേലിക്ക് മുല മുളച്ചില്ല.

Spread the News
0 Comments

No Comment.