മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ
തിരുവോണനാളിൽ നടത്തിവരാറുള്ള മാതേവർ പൂജ ക്ഷേത്രം മേൽശന്തി
ഗുരുവായൂർ മണികണ്ഠശർമ്മയുടെ കാർമ്മികത്വത്തിൽ വിവിധ പരിപാടികളോടെ നടത്തി.
മാതേവർ പൂജയോടനുബന്ധിച്ച് തൃക്കാക്കരയപ്പനെ എഴുന്നള്ളിപ്പും മറ്റു വിശേഷാൽ പൂജകളും നടന്നു. പറമ്പത്ത് രാമൻകുട്ടി നായർ, ഭാസ്ക്കരൻ വൃന്ദാവനം, മഠത്തിൽ അപ്പുണ്ണി നായർ, വാസു കീഴോപ്രത്തൊടി, കെ.സതീഷ് കുമാർ, ജയകുമാർ ഉല്ലാസ്, വേണുഗോപാലൻ നായർ, പി.ഗോപാലകൃഷ്ണൻ,
എ ഉണ്ണികൃഷ്ണൻ
എന്നിവർ നേതൃത്യം നൽകി. ഓണപ്പൂക്കളം തീർക്കൽ പൂവിളികൾ
തിരുവാതിരക്കളി എന്നിവയും ഉണ്ടായിരുന്നു. കൂടാതെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലട പ്രഥമൻ വിതരണവും ഉണ്ടായിരുന്നു.
No Comment.