anugrahavision.com

Onboard 1625379060760 Anu

നന്മ’ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം കൈമാറി

ചെർപ്പുളശ്ശേരി. ‘നന്മ സാംസ്കാരിക കേന്ദ്രം & ലൈബ്രറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ എം എൽ എ മമ്മിക്കുട്ടിക്ക് കൈമാറി. നന്മ സ്പോട്സ് അക്കാദമിയുടെ ഈ വർഷത്തെ പരിശീലന പരിപാടി എം എൽ എ മമ്മിക്കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 1974-75 ഹൈസ്കൂൾ ബാച്ചിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ടും എ എൽ എ ക്ക് കൈമാറി. മുഹമ്മദലി മാട്ടറ, എ എം ബഷീർ, സുമയ്യ അഷ്റഫ് ആശംസ പറഞു. ഡോ. എൻ കെ സലീം സ്വാഗതവും, എൻ കെ സാദിഖലി നന്ദിയും പറഞു.

Spread the News
0 Comments

No Comment.