വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹയർ സെക്കന്ററി വാടിക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന
ജനറൽ പി.ടി.എയിൽ പ്രിൻസിപ്പാൾ കെ.രാജീവ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി, രക്ഷിതാക്കളുടെ സ്വാധീനം പരീക്ഷകളോട് കുട്ടികളുടെ വൈമുഖ്യം എന്നീ കാര്യങ്ങൾ ഉദാഹരിച്ച് സാനു സുഗതൻ സംസാരിച്ചു HM പി.ജഗദിഷ് വരവു ചിലവുകൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ കെ.ജയദാസ് , എൻ.ഷാജി എന്നിവർ യഥാക്രമം ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളുടെ ഒരു വർഷത്തെ നേട്ടങ്ങൾ അവതരിപ്പിച്ചു. 11 അംഗ PTA തിരഞ്ഞെടുക്കപ്പെട്ടു. HM പി.ജഗദിഷ് നന്ദി രേഖപ്പെടുത്തി. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും നല്ല രീതിയിൽ ഉണ്ടായിരുന്നു. മുൻ പിടിഎ പ്രസിഡണ്ട് കെ.രാമൻകുട്ടി, ഡെപ്യൂട്ടി എച്ച്.എം സി. കലാധരൻ, ഫിറോസ്.കെ തുടങ്ങിയവർ സംസാരിച്ചു
പുതിയ പി.ടി.എ പ്രസിഡണ്ടായി സതീഷ് കുമാർ. സി.പി,
വൈസ് പ്രസിഡണ്ടായി അബ്ദുൾ റസാഖ്. പി
എന്നിവരെ തിരഞ്ഞെടുത്തു.
No Comment.