ചെർപ്പുളശ്ശേരി .മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെറുപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളത്തി പ്രകടനം നടത്തി
വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു,
രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കാൻ കൂട്ടുനിന്നു, ആഭ്യന്തര വകുപ്പിലെ ക്രിമിനൽ വൽക്കരണം അവസാനിക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധ സംഘടിപ്പിച്ചത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി അക്ബർ അലിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗം ഡിസിസി വൈസ് പ്രസിഡണ്ട് ടി എച്ച് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു, നേതാക്കളായ എം ഗോവിന്ദൻകുട്ടി, KM ഇസഹാക്ക്, M അബ്ദുൽ റഷീദ്, VG ദീപേഷ് , വിനോദ് കളത്തൊടി , p സുബീഷ് ,ഷമീർ ഇറക്കിങ്ങൽ,KPM മുഹമ്മദാലി, അനീസ് മുടിക്കുന്നൻ, സുഭാഷ് മഞ്ചക്കല്ല്, അയ്യപ്പൻകുട്ടി, എന്നിവർ നേതൃത്വം നൽകി
No Comment.