ചെർപ്പുളശ്ശേരി. യുഡിഎഫ് നടത്തിയ സായാഹ്ന ധർണക്കിടയിലേക്കാണ് കല്ലേറ് നടന്നത്. മുസ്ലിം ലീഗ് സംസഥാന നിര്‍വ്വാഹക സമിതി അംഗവും, ജില്ലാ വൈസ് പ്രസിഡന്റുമായ കെ കെ എ അസീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു അസീസിന്റെ മുതുകത്ത് പതിച്ച കല്ല് പുറകിൽ ഇരുന്ന ടി ഹരിശങ്കരന്റെ കൈ വിരലിൽ തട്ടുക ആയിരുന്നു. രണ്ടു പേർക്കും നിസ്സാര പരിക്കേറ്റു. തുടർന്ന് യുഡിഎഫ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. കല്ലെറിയുന്നു എന്ന് പറയപ്പെട്ട ആളുടെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് പ്രവർത്തകർ പുറത്ത് വിട്ടു . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
No Comment.