പത്തനംതിട്ട : പുതിയ ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ് കുമാർ ഐ പി എസ് ചുമതലയേറ്റു. ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡിഷണൽ എസ് പി ആർ ബിനുവിൽ നിന്നും ഇന്ന് 11 മണിക്കാണ് ചാർജ് ഏറ്റെടുത്തത്. കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് കുമാറിന് 2021 ൽ ഐ പി എസ് കൺഫർ ചെയ്ത് കിട്ടിയിരുന്നു. അഡിഷണൽ എസ് പി ആർ ബിനുവിനെകൂടാതെ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു
പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഇ ചെലാൻ മുഖേന ചുമത്തിയ ഗതാഗത കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുകകൾ അടച്ച് തുടർന്നുള്ള നിയമനടപടികളിൽ നിന്നും ഒഴിവാകാൻ പൊതുജനങ്ങൾക്കായി ഇരുവകുപ്പുകളും ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിലുള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യപ്പെട്ടവ ഒഴികെയുള്ളവയിലാണ് ഫൈൻ അടയ്ക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കുക.
No Comment.