ചെർപ്പുളശ്ശേരി: BJP മെമ്പർഷിപ്പ് ക്യാമ്പയിൻ ചെർപ്പുളശ്ശേരി മണ്ഡലം തല ഉദ്ഘാടനം ബൂത്ത് 46 ഇല്ലിക്കോട്ടുകുർശ്ശിയിൽ മുതിർന്ന നേതാവ് കെ. സത്യനാരായണന് അംഗത്വം പുതുക്കി നൽകിക്കൊണ്ട് BJP സംസ്ഥാന സമിതിയംഗം സന്ദീപ് ജി വാര്യർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പി. ജയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ. ഹരിദാസ്, ജില്ല കമ്മിറ്റിയംഗം എ.ശ്രീനാരായണൻ, മഹിള ചോർച്ച ജില്ല ജന. സെക്രട്ടറി സ്മിത വി.എസ്., ഏരിയ പ്രസിഡണ്ട് വിനോദ് കണ്ണാട്ടിൽ,
നഗരസഭ കൗൺസിലർ കെ.സൗമ്യ , മണ്ഡലം നേതാക്കളായ വിജീഷ് നെല്ലായ, ജി. ചന്ദ്രൻ, കെ. ശ്രീകുമാരി, പി. അനിത തുടങ്ങിയവർ പങ്കെടുത്തു
No Comment.