anugrahavision.com

പാർട്ടി നടപടികൾ തെറ്റുകൾ തിരുത്താൻ.. ഇ എൻ സുരേഷ് ബാബു

പാലക്കാട്.സിപിഐഎമ്മിൽ നിന്നും പി കെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് പാർട്ടി നടപടികളുടെ ഭാഗമാണെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇക്കാര്യത്തിൽ തന്ന റിപ്പോർട്ട് കൃത്യമായി പരിശോധിച്ചാണ് നടപടി എടുത്തത് എന്നും പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. പാർട്ടിയുടെ കീഴിൽ നിൽക്കുന്ന ഒരാൾ പാർട്ടിക്ക് അതീതമായി പ്രവർത്തിച്ചില്ലെങ്കിൽ എത്ര ഉന്നതനായാലും ജനങ്ങൾക്കിടയിൽ സ്വീകാര്യനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ വ്യക്തികൾക്കല്ലാ വളർച്ചയെന്നും പാർട്ടിയാണ് വളരുന്നത് എന്നും പ്രവർത്തകർ മനസ്സിലാക്കേണ്ടതുണ്ട്. കെടിഡിസി ചെയർമാൻ സ്ഥാനം സർക്കാർ നൽകിയ പദവിയാണെന്നും അതിൽനിന്നും പുറത്താക്കേണ്ടത് സർക്കാറും സംസ്ഥാന കമ്മിറ്റിയുമാണെന്നും ഈ എൻ സുരേഷ് ബാബു പറഞ്ഞു. പാർട്ടി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പിന്നീട് അയാളുടെ പ്രവർത്തനം നോക്കി ഏതുസമയവും പാർട്ടിയിൽ തിരിച്ചെടുക്കാനുള്ള സാധ്യത പാർട്ടിക്കുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അതായത് പി കെ ശശി ഇനി ബ്രാഞ്ച് കമ്മിറ്റി യിലൂടെ മികച്ച പ്രവർത്തനം കാഴ്ചവച്ചുകൊണ്ട് മുന്നേറുകയാണെങ്കിൽ ഇതിലും വലിയ സ്ഥാനമാനങ്ങളിൽ എത്തിച്ചേരും എന്ന ധ്വനിയാണ് ജില്ലാ സെക്രട്ടറി പറഞ്ഞുവെച്ചത്. പാലക്കാട് ജില്ലാ കമ്മിറ്റിയിലോ സിപിഐഎമ്മിലോ യാതൊരു തരത്തിലുള്ള വിഭാഗീയതയും ഇല്ലെന്നും കഴിഞ്ഞ 10 വർഷമായി ഇത്തരം വിഭാഗീയതകൾ പാലക്കാട് നടമാടുന്നില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞുവെച്ചു

Spread the News
0 Comments

No Comment.