വാണിയംകുളം ടി.ആർ.കെ. ഹൈസ്ക്കൂളിൽ സംസ്കൃത ദിനാഘോഷവും ക്ലബ് ഉത്ഘാടനവും നടന്നു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൂന്നാർ ഗവ.കോളേജ് റിട്ടെയ് ഡ് പ്രിൻസിപ്പാൾ ഡോ.കെ. ഭാരതി ഉത്ഘാടനം ചെയ്തു
. ഹെഡ് മാസ്റ്റർ പി. ജഗദീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ.രാജേഷ് സ്വാഗതവും പി. ഡി. ദുർഗ്ഗ നന്ദിയും പറഞ്ഞു. സംസ്കൃതം ക്ലബ്ബിന്റെ ഉത്ഘാടനം കൂടിയാട്ടം കലാകാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.ഭദ്ര. പി.കെ.എം. നിർവഹിച്ചു. ചടങ്ങിൽ ഡോ. ഭാരതി ടീച്ചറെ പൊന്നാടയും ഫലകവും നൽകി ഹെഡ് മാസ്റ്റർ ആദരിച്ചു. കെ.രാജീവ്, ഡോ. വി.കെ.രജനി, കലാധരൻ. സി, എൻ. ഷാജി എന്നിവർ പ്രസംഗിച്ചു. ആയുർവേദവും ജീവിതക്രമവും എന്ന വിഷയത്തെ കുറിച്ച് ഡോ. അദ്രിജ. പി. ക്ലാസ്സെടുത്തു. തുടർന്ന് സംസ്കൃത പ്രിയദർശിനി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
No Comment.