പത്ത് വർഷം മുമ്പ് 2014-ൽ സിനിമാ സംവിധായകരായി അരങ്ങേറ്റം കുറിച്ച് വൻ വിജയം നേടിയ രണ്ട് സംവിധായകർ.
2014 ജനുവരി 31ന്
“1983” എന്ന ചിത്രത്തിലൂടെ എബ്രിഡ് ഷൈൻ.
2014 സെപ്റ്റംബർ 25-ന് “വെള്ളിമൂങ്ങ”എന്ന ചിത്രത്തിലൂടെ ജിബു ജേക്കബ്.
ഇരുവരും പത്ത് വർഷങ്ങൾക്കു ശേഷം ഒരു സിനിമയിൽ ഒരുമിക്കുന്നു.
എബ്രിഡ് ഷൈൻ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “റഫ് & ടഫ് ഭീകരൻ”
എന്ന കോമഡി ജോണറിലുള്ള സിനിമയിലാണ് ഈ
പ്രതിഭാശാലികൾ ഒന്നിക്കുന്നത്.
പുതിയ കാലത്തെ നർമത്തിന് പുത്തൻ ഭാവം നൽകുന്ന ജോ മോൻ ജ്യോതിറാണ് ഈ ചിത്രത്തിലെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജോമോൻ ജ്യോതിർ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യൽ മീഡിയ റീൽ സിലൂടെയാണ്. ‘രോമാഞ്ച’ത്തിലെ ഡി ജെ ബാബു, ‘ഗുരുവായൂരമ്പലനടയി’ലെ ഡോക്ട്‌ടർ (പക്ഷിരാജ), ‘വാഴ’യിലെ മൂസ എന്നീ വേഷങ്ങളിലൂടെ സിനിമാ മേഖലയിലും ശ്രദ്ധേയനായ ജോമോൻ ജ്യോതിർ ആദ്യമായി ടൈറ്റിൽ റോളിൽ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ജിബു ജേക്കബിന്റെയും എബ്രിഡ് ഷൈന്റെയും പങ്കാളിത്തമുള്ള ജെ ആന്റ് എ സിനിമ ഹൗസാണ് ചിത്രം നിർമിക്കുന്നത്.പോസ്റ്റർ ഡിസൈൻ-ആൾട്രീഗോ.കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.പി ആർ ഒ-എ എസ് ദിനേശ്.
No Comment.