anugrahavision.com

പാർട്ടി കൈവിട്ടു.. പി കെ ശശിക്ക് കെ ടി ഡി സി ചെയർമാൻ സ്ഥാനം നഷ്ടമായേക്കും

കൊച്ചി. സി പി ഐ എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി കെ ശശിക്ക് എല്ലാ സ്ഥാനങ്ങളും നഷ്ടമാകും എന്ന് സൂചന. ഫണ്ട് തിരിമറി കണ്ടെത്തലിലാണ് പി കെ ശശിക്ക് പ്രാഥമിക അംഗത്വം മാത്രം നൽകിയാൽ മതിയെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിൽ തീരുമാനമായത്. നേരത്തെയും ഏറെ വിവാദങ്ങളിൽ പെട്ടിരുന്ന പികെ ശശി അതിൽ നിന്നെല്ലാം മുക്തനായി നിലവിൽ കെടിഡിസി ചെയർമാൻ സ്ഥാനം അലങ്കരിച്ചു വരികയായിരുന്നു.
സി പി എമ്മി ന്റെ ലൈനിൽ അല്ല പി കെ ശശിയുടെ സഞ്ചാരം എന്ന് കമ്മിറ്റിയിൽ ആരോപണം ഉയർന്നു. പാർട്ടി സംഘടന തെരഞ്ഞെടുപ്പ് വേളയിൽ പല ഏരിയ കമ്മിറ്റികളും പിടിച്ചെടുക്കുന്നതിൽ പി കെ ശശി കാണിച്ച മിടുക്ക് യോഗത്തിൽ ചർച്ചയായി. അനുകൂലികൾ കുറവും പ്രതികൂലികൾ കൂടിയതും ആണ് പി കെ ശശി സംഘടന രംഗത്തുനിന്നും പുറത്താവാൻ പ്രധാന കാരണം.
എന്നാൽ ഏത് ആരോപണങ്ങളെയും മുഖവിലക്കെടുക്കാതെ തികച്ചും സിപിഎം ആരോഗ്യം കാക്കുന്ന ആളാണ് പി കെ ശശി. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് ആരോഗ്യം പി കെ ശശിക്ക് കൂട്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

Spread the News
0 Comments

No Comment.