anugrahavision.com

പാലക്കാട് ഇൻഡോർ സ്റ്റേഡിയം ഒരു വർഷത്തിനകം തുറന്ന് കൊടുക്കും- മന്ത്രി വി.അബ്ദുറഹിമാൻ*

പാലക്കാട് ഇൻഡോർ സ്റ്റേഡിയം അടുത്ത ഒരു വർഷത്തിനകം ജില്ലയിലെ കായിക പ്രേമികൾക്കായി തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിൽ പണി പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിലാ
ണുള്ളതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പാലക്കാട് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
2002 ൽ ജില്ലാ സ്പോർട്സ് കൗൺസിലിന് നൽകിയ 1.9 5 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കുന്നത്. ഈ സ്റ്റേഡിയത്തിന് വേണ്ട തുക സംഭരിക്കുന്നതിനായി ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നുവെങ്കിലും അത് വേണ്ട രീതിയിൽ മുന്നോട്ടു പോയിരുന്നില്ല. ആ കുറവും സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് തടസ്സമായിരുന്ന കേസ് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിഹരിച്ചാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കുന്നത് കൊണ്ട് സംസ്ഥാന സർക്കാരുമായി സ്റ്റേഡിയം സൊസൈറ്റി ഒരു എം ഒ യു ഒപ്പിടേണ്ടതുണ്ട്. ഇതനുസരിച്ച് കായിക പരിശീലനം, ദേശീയ – സംസ്ഥാന മത്സരങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കുക എന്നിവയാണ്. ഇതിലൂടെ ലഭിക്കുന്ന

Spread the News
0 Comments

No Comment.