anugrahavision.com

റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം “നാൻ താൻ ഝാൻസി ” ഇന്നു മുതൽ

റായ്
പ്രശസ്ത താരം റായ് ലക്ഷ്മി,മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നാൻ താൻ ഝാൻസി” എന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
രാജേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എൻ ടി എ നിർവ്വഹിക്കുന്നു.
രചന-പി.വി.എസ്. ഗുരുപ്രസാദ്,
സംഗീതം-എം.എൻ. കൃപാകർ, എഡിറ്റർ -ബസവരാജ് യുആർഎസ് ശിവു,
ആക്ഷൻ-ത്രില്ലർ മഞ്ജു.
കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ അർപ്പണബോധമുള്ള ഒരു നിർഭയ ഉദ്യോഗസ്ഥയായ ഇൻസ്‌പെക്ടർ ജാൻസി, തൻ്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കാനും ഭയം പരത്താനും ശ്രമിക്കുന്ന ഒരു ദുഷ്ട ബിസിനസുകാരനെ നേരിടുമ്പോളുണ്ടാകുന്ന വെല്ലുവിളികളും ഏറ്റുമുട്ടലുകളുമാണ് പുത്തൻ സാങ്കേതിക മികവിൽ ദൃശ്യവൽക്കരിക്കുന്നത്.
രണ്ടു വില്ലന്മാർ ഉള്ളതിനാൽ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഏറേ പ്രാധാന്യമുണ്ട്.റായ് ലക്ഷ്മിയുടെ ആദ്യത്തെ ആക്ഷൻ ചിത്രമാണിത്.
അസോസിയേറ്റ്-നംജു എം എൻ ഹള്ളി, അസിസ്റ്റൻ്റ് ഡയറക്ടർ- ഹനിയുമർ എസ്, മഹേഷ് കുമാർ ജെ, റോജ,സ്റ്റിൽസ്-രമേഷ് പ്രൊഡക്ഷൻ മാനേജർ- തോമസ്, രാഹുൽ എൻ.എച്ച്, ഡിസൈൻ-ആർട്ട് കഫേ.
കേരളത്തിൽ
റോഷിക എൻ്റർപ്രൈസസ്, സൻഹ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്ന് ” നാൻ താൻ ഝാൻസി ” പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

Spread the News
0 Comments

No Comment.