വയനാട് ദുരന്തബാധിതരെ സഹായിക്കാനായി അഭിനന്ദനീയമായ മറ്റൊരു മാതൃക കൂടെ സിനിമാമേഖലയില്‍ നിന്നും വരികയാണ്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പഞ്ചായത്ത് ജെട്ടി സിനിമ വെള്ളിയാഴ്ച (ഓഗസ്റ്റ് 9) കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോകളുടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ചിത്രത്തിന്റെ സംവിധായകരിലൊരാളായ മണികണ്ഠന്‍ പട്ടാമ്പിയെ മന്ത്രി സജി ചെറിയാൻ വിളിച്ചു നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
No Comment.