anugrahavision.com

വാണിയംകുളം ടി.ആർ.കെ.യിൽ വിജയോത്സവം.

വാണിയംകുളം. 2024 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച 97 വിദ്യാർത്ഥികൾക്ക് ഷൊർണൂർ MLA പി. മമ്മിക്കുട്ടി   ഉപഹാരം നൽകി ആദരിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിജയോത്സവം പരിപാടിയിലാണ് ഉപഹാര സമർപ്പണം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭന പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ ഹെഡ് മാസ്റ്റർ പി. ജഗദീഷ് സ്വാഗതവും എൻ. ഷാജി നന്ദിയും പറഞ്ഞു. വാണിയംകുളം പഞ്ചായത്ത് പ്രസിഡണ്ട് പി.ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ആശാദേവി. പി, സ്ക്കൂൾ പ്രിൻസിപ്പാൾ കെ.രാജീവ്, വി.രാമൻകുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

NMMS സ്കോളർഷിപ്പ് നേടിയ 4 വിദ്യാർത്ഥികളെയും, USS സ്കോളർഷിപ്പ് നേടിയ 2 വിദ്യാർത്ഥികളെയും കൂടി ചടങ്ങിൽ ആദരിച്ചു.

Spread the News
0 Comments

No Comment.