ചെർപ്പുളശ്ശേരി. കുമാരനാശാൻ സ്മാരക *വായനശാല* ആലുംപാറ സംഘടിപ്പിച്ച കോപ്പ അമേരിക്ക&യൂറോകപ്പ് 2024 – പ്രവചനമത്സവിജയികൾക്കുള്ള സമ്മാന വിതരണവും, ക്വിസ് മത്സരവും സംഘടിപ്പിച്ചു. ആവേശകരമായ ക്വിസ് മത്സരത്തിൽ അനന്തകൃഷ്ണൻ, സിനാൻ, ഹിസാൻ എന്നിവർ ജേതാക്കളായി. വിജയികൾക്കുള്ള ഷീൽഡ് അധ്യാപകൻ രാജു മാസ്റ്റർ വിതരണം ചെയ്തു. മത്സരം ആതിര, സചിത്ര , വൈശാഖ് എന്നിവർ നിയന്ത്രിച്ചു.
പ്രവചനമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഫുട്ബോളർ ഷിജിൽകൃഷ്ണ വിതരണം ചെയ്തു. ആദർശ്, അജ്മൽ, വിഷ്ണു എന്നിവർ സമ്മാനങ്ങൾ ഏറ്റ് വാങ്ങി. വിഷ്ണു, ശ്രീരാഗ്, വിപിൻദാസ്, അതുൽ, രമേഷ്, അനന്തകൃഷ്ണൻ വൈശാഖ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
No Comment.