ഗുരു കുഞ്ചുകുറുപ്പ് മുതൽ ഇന്നത്തെ യുവജനോത്സവ വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ടോളം തലമുറയെ കോപ്പണിയിച്ച, അപ്പുണ്ണി തരകൻ
96-ാം വയസ്സിലും രംഗത്തുണ്ട്.
ജൂലായ് 13ന് ശനിയാഴ്ച 3 മണിക്ക് മാങ്ങോട് മഞ്ജുതരയുടെ ആഭിമുഖ്യത്തിൽ കേരള കലാമണ്ഡലം നിളാ ക്യാമ്പസിലാണ് പുസ്തക പ്രകാശനവും ആദരാർപ്പണവും
നടത്തുന്നതെന്ന് സംഘാടകർ വാർത്താ
സമ്മേളനത്തിൽ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്ന
ചടങ്ങിൽ, പത്മശ്രീ ഡോ.കലാമണ്ഡലം ഗോപി പുസ്തക പ്രകാശനം നടത്തും.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ
പുസ്തകം സ്വീകരിക്കും.
ഡോ:സി.എം.നീലകണ്ഠൻ പുസ്തക പരിചയം നടത്തും.
ഗ്രന്ഥകർത്താവ് ഡോ.വിനിയെ
ചടങ്ങിൽ കലാമണ്ഡലം ശിവരാമൻ
ആദരിക്കും. തുടർന്ന് അപ്പുണ്ണിത്തരകൻ്റെ അന്തരിച്ച
മകൻ ശങ്കരനാരായണൻ രചിച്ച
ഈഡിപ്പസ് ഗ്രീക്ക് നാടകത്തിൻ്റെ കഥകളി ആവിഷ്‌കാരവുമുണ്ടാവുമെന്ന്
സംഘാടകരായ ഡോ.സി.എം നീലകണ്ഠൻ, പീതാംബരൻ ആനമങ്ങാട്,
കലാമണ്ഡലം ശിവരാമൻ, കലാമണ്ഡലം
അച്യുതാനന്ദൻ, ഗ്രന്ഥകാരി ഡോ.എ. വിനി എന്നിവർ അറിയിച്ചു.
No Comment.