കൊച്ചി.ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഫ്കക്ക് കത്ത് നൽകി. മരണവീടുകളിൽ പോലും അസ്ഥാനത്തുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഓൺലൈൻ മാധ്യമങ്ങൾ താരങ്ങളെ അടക്കം ബുദ്ധിമുട്ടിക്കുന്ന രീതിയാണ് അവലംബിക്കുന്നത് എന്ന് പ്രൊഡ്യൂസർ അസോസിയേഷൻ കുറ്റപ്പെടുത്തി. ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡി റ്റേഷൻ ഏർപ്പെടുത്തണമെന്നും ഉദ്യം ആധാർ വഴി ഓൺലൈൻ മാധ്യമങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം ഫെഫ്കയിൽ അംഗത്വമുള്ള ഒരു പി ആർ ഒ കൊടുക്കുന്ന കത്ത് പ്രകാരം മാത്രമേ ഇനി സിനിമ സംബന്ധിയായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കയുള്ളൂ എന്ന് പ്രൊഡ്യൂസെർസ് അസോസിയേഷൻ പറയുന്നു.
No Comment.