anugrahavision.com

Onboard 1625379060760 Anu

അഞ്ചു പദ്ധതികൾ പൂർത്തീകരിച്ച് ചെർപ്പുളശ്ശേരി ടൌൺ ലയൺസ് ക്ലബ്

ചെർപ്പുളശ്ശേരി. ജൂലൈ ഒന്നിന് ആരംഭിക്കുന്ന പുതിയ ലയൺ വർഷത്തിൽ അഞ്ചു സേവന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു ചെർപ്പുളശ്ശേരി ടൗൺ ലയൺസ് ക്ലബ്‌. പന്നിയംകുറുശ്ശി എ ഏൽ പി സ്കൂളിൽ മൂന്ന് പദ്ധതികൾ നടപ്പിലാക്കി.
റിലീവിങ് ഹംഗർ പദ്ധതിയുടെ ഭാഗമായി സ്റ്റൈൻലസ് സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും, വിഷരഹിത ഭക്ഷണത്തിന്റെ ഭാഗമായി കറിവേപ്പില തോട്ട നിർമാണവും, വിഷൻ പദ്ധതിയുടെ ഭാഗമായി ഐ കെയർ ഫസ്റ്റ് എയ്ഡ് കിറ്റുകളും നൽകി. ചൈൽഡ് ഹൂഡ് കാൻസർ പദ്ധതിയുടെ ഭാഗമായി പോഷകാഹര കിറ്റ് വിതരണവും പ്രമേഹ രോഗ നിർണയ പദ്ധതിയുടെ ഭാഗമായി ഗ്ളൂക്കോമീറ്റർ വിതരണവും ചെർപ്പുളശ്ശേരിയുടെ സമീപ പ്രദേശങ്ങളിൽ നടത്തി.
. ക്ലബ്‌ പ്രസിഡന്റ്‌ ലയൺ രാജി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ലയൺ അനിത വി പി സ്വാഗതം ആശംസിച്ചു. റീജിയൻ ചെയർമാൻ ലയൺ സത്യാനന്ദൻ.കെ ,MJF സോൺ ചെയർമാൻ ലയൺ രാജേഷ് കുമാർ, MJF വൈസ് പ്രസിഡന്റ്‌ ലയൺ കമറുദ്ദീൻ k, ലയൺ സൈതലവി ,പ്രധാന അധ്യാപിക മിനി, ഗണേശൻ, സ്വയംപ്രഭ എന്നിവർ സംസാരിച്ചു.

Spread the News
0 Comments

No Comment.