അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ സമർപ്പിത രൂപവും ആധുനിക കേരളത്തിന്റെ മുഖ്യശിൽപിയുമായ ഇതിഹാസ പുരുഷൻ പി.ടി.ഭാസ്ക്കരപ്പണിക്കരുടെ പേരിൽ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയായ
കാൻഫെഡ് ഏർപ്പെടുത്തിയ പി.ടി.ഭാസ്കരപ്പണിക്കർ സ്മാരക പുരസ്ക്കാരത്തിന് അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ ഡോ. കെ അജിത്ത് അർഹത നേടി.
കാൻഫെഡിന്റെ നാൽപത്തിയേഴാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചും
പി.ടി.ബി യുടെ ജന്മശതാബ്ദി സമാപനത്തോടനുബന്ധിച്ചും
തിരുവനന്തപുരം കവഡിയാർ വിൻഡ് സ്റ്റോർ രാജധാനി ഓഡിറ്റോറിയത്തിൽ
വെച്ച് നടത്തിയനടത്തിയ
പുരസ്കാര സമർപ്പണ സമ്മേളനത്തിൽ
മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ പുരസ്കാരം സമർപ്പിച്ചു.
പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ പാലക്കാട് ജില്ലാ കൺവീനർ
കൂടിയായ ഡോ. കെ അജിത്തിന്
2020ലെ സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡ് ,
2021 ൽ കേരള സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ രാഷ്ട്ര ഭാഷാ അധ്യാപക പുരസ്ക്കാരം , 2022 ൽ മലബാർ സൗഹൃദ വേദിയുടെ പ്രതിഭാ പുരസ്ക്കാരം,2023 ൽ നെഹ്റൂ ഗ്രുപ്പ് ഓഫ്
ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകാധ്യാപക പുരസ്ക്കാരം എന്നീ അംഗീകാരങ്ങളും നേടിയിരുന്നു. മപ്പാട്ട്കര കുലുക്കല്ലൂർ ഗവ.എൽ പി സ്ക്കൂൾ അധ്യാപിക ഷീബ സി.എസ് ആണ് ഭാര്യ.
അക്ഷയ് അജിത്, ലക്ഷ്മി ഗായത്രി എന്നിവരാണ് മക്കൾ.
No Comment.