anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെറുപ്പുളശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒ പി ടിക്കറ്റ് വില ഇരട്ടിയാക്കി വർദ്ധിപ്പിച്ചത് പിൻവലിക്കണം :യൂത്ത് കോൺഗ്രസ്*

ചെറുപ്പുളശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഓ പി ടിക്കറ്റ് ചാർജ്, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് എന്ന വ്യാജേന ഇരട്ടിയാക്കി വർദ്ധിപ്പിച്ച നഗരസഭയുടെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെയും തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ആശുപത്രിയിൽ എത്തി മെഡിക്കൽ ഓഫീസർക്ക് പണക്കിഴി നൽകിയും, അധിക ചാർജ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസും നൽകി പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ വിനോദ് കളത്തൊടി, അരുൺ ദാസ് കുറ്റിക്കോട്, ടി കെ ഷാൻഫി, കൗൺസിലർമാരായ പി സുബീഷ്, സി എം പ്രജിത് എന്നിവർ നേതൃത്വം നൽകി.

Spread the News

Leave a Comment