anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കൗൺസിലിൽ പ്രതിഷേധ പോസ്റ്റർ ഉയർത്തി BJP

ചെർപ്പുളശ്ശേരി : ടൗണിലെ നിലവിലെ ഗതാഗതപരിഷ്‌കരണം കാരണം ഗ്രാമീണ റൂട്ടുകളിലൂടെയും ,പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പെരിന്തൽമണ്ണ ബസുകളിലായും ഇവിടെ എത്തുന്നവർ വലിയ പ്രയാസമാണ് നേരിടുന്നത്.

ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന നിരവധി പേരാണ് നിത്യേന
ചെർപ്പുളശ്ശേരി ടൗണിൽ എത്തുന്നത്.

പുത്തനാൽക്കൽ സ്റ്റാൻ്റിൽ ഇറങ്ങി വീണ്ടും പണവും സമയവും ചെലവഴിച്ച് ബസ് കയറിയോ ഓട്ടോ വിളിച്ചോ വേണം വിവിധ വാണിജ്യ സ്ഥാപനങ്ങൾ,
ഗവഃആശുപത്രി, നഗരസഭ ,കൃഷിഭവൻ,
മൃഗാശുപത്രി, ഹൈസ്കൂൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, AEO ഓഫീസ് ,
നിരവധി ബാങ്കുകൾ, തിയറ്ററുകൾ തുടങ്ങി പ്രധാനപ്പെട്ട പല കേന്ദ്രങ്ങളിലേക്കും എത്തുന്നതിന്.
വാഗ്ദാനം ചെയ്ത സൗജന്യയാത്ര B to B
(ബസ് സ്റ്റാൻ്റ് ടു ബസ്സ്റ്റാൻ്റ്) രണ്ടാഴ്ചയായിട്ടും നടപ്പാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടുമില്ല.

കച്ചവടം തകർന്നതിനാൽ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്.

പുതിയ ബസ് സ്റ്റാൻ്റ് പണി കഴിയാൻ എത്ര കാലതാമസം ഉണ്ടാവുമെന്ന് പോലും പറയാനാവില്ല എന്നിരിക്കെ ഈ ബുദ്ധിമുട്ട് എന്ന് തീരുമെന്നും എന്നറിയില്ല.

പരിഹാരത്തിന് മാർഗ്ഗങ്ങൾ ഉണ്ടായിട്ടും അത് പരിഗണിക്കാത്ത നഗരസഭ നിലപാട് തിരുത്തിയേ മതിയാകൂ എന്നാവശ്യപ്പെട്ട് ഇന്നത്തെ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ പ്രതിഷേധപോസ്റ്റർ ഉയർത്തിയാണ് BJP കൗൺസിലർ പി.ജയൻ പങ്കെടുത്തത്.
പുന:പരിശോധിക്കാമെന്ന ഉറപ്പ് ലഭിക്കും വരെ പോസ്റ്റർ പ്രതിഷേധം തുടർന്നു.

Spread the News

Leave a Comment