കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സുകൾ. 25 വീതം സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുളള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി https://forms.gle/jwJHcMNsQXgJfVN47 എന്ന ലിങ്കിലൂടെ നൽകാം. ലിങ്ക് അക്കാദമി വെബ്സെറ്റിൽ ലഭ്യമാണ്. ഫോൺ: കൊച്ചി: 8281360360, തിരുവനന്തപുരം: 9447225524, 0484-2422275 . വിശദവിവരങ്ങൾക്ക്: www.kma.ac.in.