ചെർപ്പുളശ്ശേരി. മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മൈത്രി ആശുപത്രിയിൽ പ്രവേശിച്ച കരുമാനാംകുറുശ്ശി യിലെ സർവ്വശ്രീ എന്ന ഏഴ് വയസ്സുകാരിക്ക് ചികിത്സയ്ക്കും മറ്റു ചിലവുകൾക്കുമായി 50 ലക്ഷം രൂപആവശ്യമായി വന്നു. ഇതറിഞ്ഞ നാട്ടുകാർ നഗരസഭ ചെയർമാൻ പി രാമചന്ദ്രന്റെ നേതൃത്വത്തിൽ 50 ലക്ഷം കണ്ടെത്തുന്നതിന് കാരുണ്യ വിപ്ലവം എന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും പിരിവെടുത്ത്പ്രവർത്തിക്കാൻ തീരുമാനിച്ചു.കരുമാനകുറിശ്ശിയിലെ പൊതുപ്രവർത്തകൻ എം ആർ രാജേഷും സംഘവും ഒത്തൊരുമിച്ച് പ്രവർത്തിച്ചത് കൊണ്ട് ഒരാഴ്ച കൊണ്ട് തന്നെ 50 ലക്ഷം രൂപ സ്വരൂപിക്കാൻ കഴിഞ്ഞു
നാട്ടുകാർ ഒറ്റക്കെട്ടായാണ് കാരുണ്യ വിപ്ലവത്തിൽ പങ്കെടുത്തത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും മാത്രമല്ല വിദേശങ്ങളിൽ നിന്നു പോലും സർവ്വശ്രീയ്ക്ക് സഹായധനം ഒഴുകിയെത്തി. ഇരുപത്തിമൂന്നാം തീയതി നടന്ന മഹാ കാരുണ്യ വിപ്ലവത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കുചേർന്നത്. പ്രധാനമായും ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയത് എങ്കിലും അയൽ പഞ്ചായത്തുകളിൽ നിന്നുപോലും സഹായം ഒഴുകിയെത്തി. ഒരു ഗ്രാമം മുഴുവൻ ആ പിഞ്ചു കുഞ്ഞിനെ ഏറ്റെടുത്തുകൊണ്ട് കാരുണ്യവിപ്ലവത്തിൽ പങ്കുകൊണ്ടു. ഇത് ചെർപ്പുളശ്ശേരി മോഡലാണ് എന്ന് തെളിയിച്ചു കൊണ്ടായിരുന്നു പ്രവർത്തനം. അതെ ഇനി ഒരു കുഞ്ഞു പോലും പ്രദേശത് പണമില്ലാതെ ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് ജനങ്ങൾ ഉറപ്പിക്കുന്ന പ്രവർത്തനം തന്നെയായിരുന്നുചെർപ്പുളശ്ശേരിയിൽ കണ്ടത്.എല്ലാ സംഘടനകളും, ജാതിമത വ്യത്യാസമില്ലാതെ കാരുണ്യ വിപ്ലവത്തിൽ പങ്കുകൊണ്ടു. മാധ്യമങ്ങളുടെ സപ്പോർട്ട് കൂടിയായപ്പോൾ കാരുണ്യ വിപ്ലവം അക്ഷരാർത്ഥത്തിൽ സ്നേഹ സാന്ത്വനം കൂടി ആവുകയായിരുന്നു
No Comment.