ചെർപ്പുളശ്ശേരി : ചെർപ്പുളശ്ശേരിയിലെ കലാ,സാംസ്കാരിക, വിദ്യാഭ്യാസ, കായിക മേഖലകളിൽ സാമൂഹിക പ്രതിബദ്ധതയോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി സാന്നിധ്യമായ ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രം& പബ്ലിക് ലൈബ്രറിയുടെ പരിസ്ഥിതി പുരസ്കാരം പരിസ്ഥിതി പ്രവർത്തകൻ *രാജേഷ് അടയ്ക്കാപുത്തൂരിന്* ഇരുപത്തിയഞ്ച് വർഷത്തോളമായി പരിസ്ഥിതിരംഗത്ത് വ്യത്യസ്തവും നൂതനവുമായ പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കി ശ്രദ്ധ നേടിയ അടക്കാപുത്തൂർ സംസ്കൃതി എന്ന പരിസ്ഥിതി കൂട്ടായ്മയിലൂടെ സമാന മനസ്ക്കരായ സുഹൃത്തുക്കളെ ചേർത്തുപിടിച്ചുകൊണ്ട് ഇക്കാലയളവിൽ… വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ , രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യ വനവൽക്കരണ വിഭാഗം പോലുള്ള സർക്കാർ സംവിധാനങ്ങൾ തുടങ്ങിയവയൊക്കെ പങ്കാളികളാക്കിക്കൊണ്ട് സംസ്കൃതിയുടെ നേതൃത്വത്തിൽ രാജേഷ് നടത്തിയ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് ഈ പുരസ്കാരം സമർപ്പിക്കുന്നതെന്ന് നന്മയുടെ വൈസ് ചെയർമാൻ ബാലകൃഷ്ണൻ അറിയിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4 30ന് ചെർപ്പുളശ്ശേരി നന്മ ഓഡിറ്റോറിയത്തിൽ കവിയും. എഴുത്തുകാരനും. സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസ്ഥാന വനം വകുപ്പ് പാലക്കാട് സാമൂഹ്യ വനവൽക്കരണ വിഭാഗം മേധാവി സുമു സ്കറിയ പുരസ്കാര സമർപ്പണം നടത്തും ചടങ്ങിൽ രാജേഷിനോടൊപ്പം സംസ്കൃതിയുടെ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യങ്ങളായ പത്ത് സന്നദ്ധ സേവകരെയും ആദരിക്കും