anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരള പ്രവാസി അസോസിയേഷൻ (GKPA) പാലക്കാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും മെയ് 30 ശനിയാഴ്ച ചെർപ്പുളശ്ശേരിയിൽ നടക്കും

ചെർപ്പുളശ്ശേരി. .കേരള പ്രവാസി അസോസിയേഷൻ (GKPA) പാലക്കാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും മെയ് 30 ശനിയാഴ്ച ചെർപ്പുളശ്ശേരിയിൽ നടക്കും.ചെർപ്പുളശ്ശേരി മഠത്തിപറമ്പ് അലങ്കാർ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ജി.കെ.പി.എ സംസ്ഥാന, ജില്ലാ, താലൂക്ക്, പ്രാദേശിക ഭാരവാഹികളും പ്രവാസി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

കാലാകാലങ്ങളായി പ്രവാസികൾ നേരിടുന്ന സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങൾക്കും, നിർബന്ധിത തിരിച്ചു വരവ് മൂലം ദുരിതത്തിലായ പ്രവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനും കൃത്യമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ പ്രവാസി കുടുംബങ്ങളിൽ ഭൂരിഭാഗവും ഇന്ന് പിന്നോക്കാവസ്ഥയിലാണെന്നും, പ്രവാസികളുടെ ദൈനംദിന ജീവിതനിലവാരം ഉയർത്താൻ ശക്തമായ കൂട്ടായ്മകൾ അനിവാര്യമാണെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ കെ എം ബഷീർ കാറൽമണ്ണ, സുബ്രഹ്മണ്യൻ പി.എസ്, കബീർ, സുധീർ, രാമനുണ്ണി, വിജയൻ. K എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

 

 

Spread the News

Leave a Comment