ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ഞ്ചിനീയറിങ് കോളെജില്‍ ഒഴിവുള്ള ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് ബസ് കമ്മിറ്റി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാലക്കാട്, മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, പട്ടാമ്പി റൂട്ടുകളില്‍ ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഒഴിവുകളുടെ എണ്ണം -മൂന്ന്് (1 റിസര്‍വ് ഉള്‍പ്പെടെ). യോഗ്യത: ഏഴാം ക്ലാസ് പാസ്, ഹെവി വെഹിക്കിള്‍ ഡ്രൈവിങ്ങില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ മുന്‍പരിചയം, കുറഞ്ഞത് ഒരു വര്‍ഷം കാലാവധിയുള്ള ബാഡ്ജ്, വാലിഡ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 24ന് രാവിലെ 11ന് അസ്സല്‍ പ്രമാണങ്ങള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
*ഗതാഗത നിയന്ത്രണം ഇന്ന് മുതല്‍*
പാലക്കാട്-പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ലെവല്‍ ക്രോസിങ് ഗേറ്റ് നമ്പര്‍ 52 ല്‍ (കോമണ്‍ വെല്‍ത്ത് ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 13 മുതല്‍ 15 വരെ മൂന്ന് ദിവസത്തേക്ക് ഗേറ്റ് അടച്ചിടുമെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ലെവല്‍ ക്രോസില്‍ നിന്ന് വിക്ടോറിയ കോളെജ് റോഡ് വഴിയോ കല്‍പ്പാത്തി – വടക്കന്തറ റോഡ് വഴിയോ പോകണം.
*വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്:അപേക്ഷ ജൂണ്‍ 30 വരെ*
മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ തെങ്കര പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് തെങ്കര പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസ്സിളവുണ്ട്.വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകണമെന്നില്ല. എഴുത്തും വായനയും അറിയുന്നവരായിരിക്കണം. അപേക്ഷ ജൂണ്‍ 30ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മണ്ണാര്‍ക്കാട് ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. നിലവിലെ സീനിയോറിറ്റി ലിസ്റ്റിലുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് മണ്ണാര്‍ക്കാട്, ബ്ലോക്ക് ഓഫീസ് കെട്ടിടം, മണ്ണാര്‍ക്കാട്-678582 വിലാസത്തില്‍ ലഭ്യമാക്കണം. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
*കയര്‍ പരിശീലന കോഴ്സ്*
കയര്‍ ബോര്‍ഡിന്റെ കീഴില്‍ ആലപ്പുഴയിലെ കലവൂരിലുളള ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്‍.എസ്.ക്യു.എഫ് ലെവല്‍-3(ആറ് മാസവും ഒരുമാസം ഇന്റേണ്‍ഷിപ്പും) അധ്യയന പദ്ധതിക്ക് നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സാക്ഷരതയുള്ളവരായിരിക്കണം. കയര്‍ വ്യവസായ നിയമം 1958(ആര്‍ ആന്‍ഡ് എല്‍) പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങളില്‍ നിന്നും സ്പോണ്‍സര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ സ്‌റ്റൈപെന്‍ഡ് നല്‍കും. കോഴ്സ് ജൂലൈ ഒന്നിന് ആരംഭിക്കും. ആകെ സീറ്റില്‍ 20 ശതമാനം ഒഴിവുകള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം അപേക്ഷകര്‍ക്കായി നീക്കിയിട്ടുണ്ട്. വനിതകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. അര്‍ഹതയുള്ള ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ അലവന്‍സായി പ്രതിമാസം 500 രൂപ ലഭിക്കും. അപേക്ഷാ ഫോം കലവൂരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. www.coirboard.gov.in ലും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 21ന് മുന്‍പായി അസിസ്റ്റന്റ് ഡയറക്ടര്‍, കയര്‍ ബോര്‍ഡ്, ദേശീയ കയര്‍ പരിശീലന കേന്ദ്രം (ഭാരത സര്‍ക്കാര്‍), കലവൂര്‍ പി.ഒ, ആലപ്പുഴ വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2258067. ഇ-മെയില്‍: adnctdc@gmail.com.
*താത്ക്കാലിക കായികാധ്യാപക നിയമനം*
പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ താത്ക്കാലിക കായികാധ്യാപക ഒഴിവിലേക്ക് മാസവേതന വ്യവസ്ഥയില്‍ നിയമനം. കായികവിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ജൂണ്‍ 19ന് രാവിലെ 10ന്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം അഭിമുഖത്തിന് സ്‌ക്കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547021210.
*ഓവര്‍സിയര്‍ നിയമനം*
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ബില്‍ഡിങ്ങ് ഫയലുകള്‍, പരാതികള്‍ മുതലായവയുടെ സമയബന്ധിതമായ നടത്തിപ്പിന് കരാറടിസ്ഥാനത്തില്‍ / ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയോഗിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക് (സിവില്‍). പ്രായപരിധി നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയം. അപേക്ഷയോടൊപ്പം നിശ്ചിത യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 18ന് വൈകീട്ട് മൂന്നിനകം ഗ്രാമപഞ്ചായത്തോഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിനായി ജൂണ്‍ 20ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നേരിട്ടെത്തണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമതീരുമാനം പഞ്ചായത്ത് ഭരണസമിതിയില്‍ നിക്ഷിപ്തമാണെന്ന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04662 258233.
*പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു*
കേരള സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒ.ആര്‍.സി (ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായി 2024-25 അധ്യയന വര്‍ഷം ജില്ലയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ക്ലാസുകള്‍ നയിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പരിശീലകരുടെ പാനലിലേക്ക് ജില്ലയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവര്‍ത്തിപരിചയവും, അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും. പരിശീലകര്‍ കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്ക് അനുസരിച്ച് ഹോണറേറിയം നല്‍കും. അപേക്ഷകര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം ജനന തീയതി, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിനു മുമ്പായി തപാല്‍ മുഖാന്തരം സമര്‍പ്പിക്കേണ്ടതാണ്. അപൂര്‍ണ്ണവും വൈകിയെത്തുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2531098.
*ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ നിയമനം*
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് മള്‍ട്ടിപര്‍പസ് ഹെല്‍പ്പര്‍/പ്യൂണിന്റെ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് (ഒരു ഒഴിവ്) അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസാണ് യോഗ്യത. പ്രായപരിധി 25-45. പ്രതിമാസം വേതനം 5500 രൂപ. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ബയോഡാറ്റ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിനു മുമ്പായി ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈന്‍, ഒറ്റപ്പാലം-679101 വിലാസത്തില്‍ അപേക്ഷിക്കണം. പരിസരവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9526421936, 04662 240124,ottapalamshelterhome@gmail.com.
No Comment.