anugrahavision.com

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന്റെ പേര് നിലനിർത്താൻ പുത്തനാല്‍ എത്തി

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ ആൽമരം കാലപ്പഴക്കത്താൽ ജീർണ്ണിച്ചപ്പോൾ തൽസ്ഥാനത്ത് പുതിയ ആൽമരം വെച്ചുപിടിപ്പിക്കുവാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചതിൻ പ്രകാരം പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ ക്ഷേത്ര ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവരടങ്ങുന്ന സംഘം നാലു വർഷം വളർച്ചയുള്ള 17 അടി ഉയരത്തിലുള്ള ആരയാൽ തൈ ക്ഷേത്രത്തിലെത്തിച്ചു.
ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരി,കാണിപ്പയ്യൂർ സ്മിതേഷ് നമ്പൂതിരി, മോഴിക്കുന്നത് അഷ്ടമൂർത്തി നമ്പൂതിരി, മേൽശാന്തി അകത്തെകുന്നം ശ്യാം കൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി തെക്കുംപറമ്പ് വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 9.30നു ശേഷം ആൽതൈ ശ്രീകോവിലിനകത്തേക്ക് മാറ്റി വക്കും . തുടർന്ന് ജൂൺ 20നു പുതനാൽക്കൽ ഭഗവതിയുടെ പ്രതിഷ്ഠദിനത്തിൽ വൃക്ഷപൂജയും താന്ത്രിക ചടങ്ങുകളും ചെയ്ത് പുത്തനാൽ പ്രതിഷ്ഠിക്കും. ഇതോടെ ചെറുപ്പളശ്ശേരി പുത്തനാൽക്കാവിന് ഐശ്വര്യം കൈവരും എന്നത്രേ സങ്കല്പം

Spread the News
0 Comments

No Comment.