anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്.. കേരളത്തിൽ പത്തു കോടി കളക്ഷനും കടന്ന് കറുപ്പ്‌ മുന്നേറുന്നു

തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനുമായി സൂര്യ ആർ ജെ ബാലാജി ചിത്രം കറുപ്പ്‌ ചരിത്രം കുറിച്ചു. 207 കൊടിയില്പരം രൂപ ലോകവ്യാപകമായി കളക്ഷൻ നേടിയ ചിത്രം കേരളത്തിൽ നിന്ന് പത്തു കൊടിയില്പരം രൂപ ഗ്രോസ് കളക്ഷൻ ഇന്നലെ വരെ നേടിയിരുന്നു.IMG 20260522 WA0192 പത്തുവർഷങ്ങൾക്കു ശേഷമാണ് ഒരു സൂര്യാ ചിത്രം കേരളത്തിലും പ്രോഫിറ്റോടു കൂടി ഗംഭീര കളക്ഷൻ നേടുന്നത്. തമിഴ്‍ സിനിമാ ലോകത്തെ ഈ വർഷത്തെ മികവുറ്റ കളക്ഷനും സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രവുമായി മാറുകയാണ് കറുപ്പ്‌. കറുപ്പ്‌ വെറുമൊരു വാണിജ്യ സിനിമയല്ല അതിന് ഒരു ആത്മാവ് ഉണ്ടെന്നും

അവസാനത്തെ പത്തു മിനുട്ടിൽ സൂര്യയുടെ അതി ഗംഭീര പ്രകടനം ആണെന്നും ജ്യോതിക അഭിപ്രായപ്പെട്ടു.

ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സംപൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുക്കയാണ്.രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പി ആർ ഓ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ.

Spread the News

Leave a Comment