അമ്പലപ്പാറ: വേങ്ങശ്ശേരി എൻഎസ്എസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ “മീഡിയ ട്രെയിനിംഗ്” എന്ന വിഷയത്തിൽ ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.
പ്രധാനാധ്യാപകൻ എം. ശശികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻ്റർ വി. വിദ്യ സ്വാഗതവും എം. നിവേദ് നന്ദിയും പറഞ്ഞു.
കടമ്പൂർ ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെൻ്റർ എം.പി. ഇന്ദുവാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ക്യാമറ കൈകാര്യം ചെയ്യൽ, ഫോട്ടോഗ്രാഫി, റീൽസ് നിർമ്മാണം, പ്രൊമോ വീഡിയോ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകി. പുതിയ കാലത്തെ ഡിജിറ്റൽ മീഡിയ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.