തിരുവനന്തപുരം. സംസ്ഥാനത്തെ പ്രായമായവരെ സംരക്ഷിക്കുന്നതിനായി ഒരു പുതിയ വകുപ്പ് തന്നെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ആദ്യ ക്യാബിനറ്റിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആശാവർക്കർമാർക്ക് 3000 രൂപ ഓണറേറിയം വർധിപ്പിക്കുമെന്നും, അംഗൻവാടി ജീവനക്കാർക്കും, പാചക തൊഴിലാളികൾക്കും ആയിരം രൂപ വീതം വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പാക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.