anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഓക്സിജന്റെ 26-ാം വാര്‍ഷികാഘോഷം; നറുക്കെടുപ്പ് 10 -ാം ദിവസത്തിലേക്ക്, മലപ്പുറം സ്വദേശനി ഷാദിയയ്ക്ക് എയർ ഫ്രയർ സമ്മാനം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ സമ്മാനം നേടുന്നവരുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്ച നടന്ന 10-ാം ദിവസത്തെ നറുക്കെടുപ്പിൽ മലപ്പുറം വെളിമുക്ക് ആലുങ്കൽ ഉർപ്പാട്ടിൽ വീട്ടിൽ ഷാദിയ ഷംലിയ്ക്ക് എയർ ഫ്രയർ സമ്മാനമായി ലഭിച്ചു.

കഴിഞ്ഞ ദിവസം ഷാദിയ കോട്ടക്കൽ ഷോറും സന്ദർശിച്ച് ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിയിരുന്നു. തുടര്‍ന്നാണ് ദിവസവും നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
കോട്ടയം നാഗമ്പടം ഓക്സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പ് റീജണൽ ബിസിനസ് ഹെഡ് ഷാജഹാൻ സിറാജുദ്ദീൻ, ഓക്സിജൻ മാർക്കറ്റിംഗ് കോർഡിനേറ്റർ അരുൺ ജോ, നാഗമ്പടം ഷോറൂം മാനേജർ ലിബിൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്സ്മാരായ ബിറ്റോ ബെന്നി, ജോണ്‍സണ്‍ സാമുവേല്‍, ഓക്സിജൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Spread the News

Leave a Comment