ചെർപ്പുളശ്ശേരി| അറിവിൻ്റെയും ആദർശത്തിൻ്റെയും ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ ചെർപ്പുളശ്ശേരി സോൺ സെൻറിനറി അസംബ്ലി സമാപിച്ചു. ചെർപ്പുളശ്ശേരി റോയൽ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത ഒറ്റപ്പാലം മേഖല സെക്രട്ടറി അബ്ദുന്നാസർ ബാഖവി വീരമംഗലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആർപി മാരായ ഉമർ ഓങ്ങല്ലൂർ, സിറാജുദ്ദീൻ സഖാഫി കൈപ്പമംഗലം, സൈതലവി മാസ്റ്റർ പൂതക്കാട് വിവിധ സെഷനുകളിൽ സംസാരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ മെൻറർ ഹംസ കാവുണ്ട, ഉമർ ഫൈസി മാരായമംഗലം, അബൂബക്കർ മുസ്‌ലിയാർ പൂതക്കാട്, അബ്ദുറശീദ് സഖാഫി പട്ടിശ്ശേരി, ജമാലുദ്ദീൻ ഫൈസി പൂതക്കാട്, വാപ്പു മുസ്‌ലിയാർ ചളവറ, റഫീഖ് സഖാഫി പാണ്ടമംഗലം, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, ശരീഫ് മാസ്റ്റർ ചെർപ്പുളശ്ശേരി, മൊയ്‌ദീൻ ഹാജി ബാദ്രിയ നഗർ, സൈദലവി മോളൂർ, അഡ്വ. സൈദലവി, അബ്ദുറശീദ് സഅദി, നജീബ് അഹ്സനി . മുഹമ്മദലി സഖാഫി ചളവറ മുഹമ്മദ് ആയത്തച്ചിറ കരീം സഖാഫി എഴുപത്തല കബീർ മാസ്റ്റർ അറ്റാശ്ശേരി ഇസഹാക്ക് ചളവറ മുഹമ്മദ് കുട്ടി മുസ്ലിയാർ ആയത്തച്ചിറ ഖാലിദ് അൽ ഹസനി ഹസ്സൻ അൻവരി മാരായമംഗലം കബീർ ഹിഷാമി അറ്റാശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദലി മുസ്ലിയാർ മാരായമംഗലം സ്വാഗതവും റഫീഖ് മാസ്റ്റർ കയിലിയാട് നന്ദിയും പറഞ്ഞു.
ചെറുപ്പുളശ്ശേരി സോൺ സമസ്ത
സെന്റിനറി അസംബ്ലി അബ്ദുൽനാസർ ബാഖവി വീരമംഗലം ഉദ്ഘാടനം ചെയ്യുന്നു