anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മാതൃദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക ഹൃദയാരോഗ്യ പരിശോധനയുമായി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ*

അങ്കമാലി: മാതൃദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക ഹൃദയപരിശോധനാ പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ. ‘സ്ത്രീകൾ വീടിന്റെ ഹൃദയമാണ്’ എന്ന സന്ദേശമുയർത്തിയാണ് ‘പ്രിവന്റീവ് കാർഡിയാക് സ്ക്രീനിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്ത്രീകൾക്കിടയിൽ ഹൃദ്രോഗ സാധ്യതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ നിരക്കിൽ ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.

ഇ.സി.ജി (ECG), എക്കോ കാർഡിയോഗ്രാം (ECHO), ടി.എം.ടി (TMT), ലിപ്പിഡ് പ്രൊഫൈൽ എന്നീ പ്രധാന പരിശോധനകൾ ഉൾപ്പെടുന്ന സമഗ്രമായ പാക്കേജ് വെറും 1,300 രൂപയ്ക്കാണ് പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നത്. 2026 മെയ് 31 വരെ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ഈ സേവനം പ്രയോജനപ്പെടുത്താം.

“ജീവിതശൈലീ രോഗങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളും വർദ്ധിച്ചു വരുന്ന ഇക്കാലത്ത്, ഹൃദയാരോഗ്യം കൃത്യസമയത്ത് പരിശോധിക്കുന്നത് ഭാവിയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും. പ്രിയപ്പെട്ട അമ്മമാർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ മാതൃദിന സമ്മാനം അവരുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ്. സ്ത്രീകളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളികൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഈ സ്ക്രീനിംഗ് പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്” എന്ന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സിഇ ഡോ. എബൽ ജോർജ് പറഞ്ഞു. പരിശോധനകൾക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി+91 98959 74300 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Spread the News

Leave a Comment