ചെർപുളശ്ശേരി. ഹരിത ഭാവിയിലേക്കുള്ള യാത്ര,,എന്ന പ്രമേയത്തിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പാലക്കാട് ജില്ലാ തല ഉദ്ഘാന ബുധാനാഴ്ച കാലത്ത് ഏഴ് മണിക്ക് ചെർപ്പുളശ്ശേരി വെറ്റിലപ്പാറ അഹ്ദലിയ്യ മദ്റസയിൽ നടന്നു. ഐ എഫ് എസ് ഇ നാഷനൽ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനും സംസ്കൃതി “യുടെ സ്ഥാപകനുമായ രാജേഷ് അടക്കാപുത്തൂർ ഉദ്ഘാടനം ചെയ്തു.. എസ് ജെ എം ജില്ല മിഷനറി ഉപാധ്യക്ഷൻ വി ടി മുഹമ്മദലി സഖാഫി മഠത്തിപറമ്പ് അധ്യക്ഷം വഹിച്ചു. ശരീഫ് ചെർപ്പുളശേരി (sys) അശറഫ് അബൂബക്കർ മുസ്ലിയാർ പുതക്കാട് റശീദ് സഖാഫി പട്ടിശ്ശേരി മുസ്തഫ കമാൽ,ശബീർ, ശക്കീർബാബു,മുഹമ്മദലി, ഫൈസൽ , സുബൈർ,
ശംസുദ്ദീൻ, മുഹമ്മദലി K, ഇബ്റാഹീം തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക്തൈകൾ വിതരണം ചെയ്തു
ഒരു മരം ഒരായിരം ഫലം, പരിസര ശുചീകരണം, കുട്ടികളും അധ്യാപകരും ചേർന്ന് കുട്ടിത്തോട്ടം തയ്യാറാക്കൽ, മാലിന്യനിർമ്മാർജന ബോധവൽക്കരണം തുടങ്ങിയ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി നടന്നു
No Comment.