ചെർപ്പുളശ്ശേരി: തൂത വടക്കുംമുറി എ എൽ പി സ്കൂളിലെ പ്രവേശനോത്സവം ചെർപ്പുളശ്ശേരി നഗരസഭ വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.സമീജ് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ
സീനിയർ അസിസ്റ്റൻ്റ് പി.ടി. ഗിരിജ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ പി.ജയൻ സ്വാഗതവും PTA എക്സി അംഗം ടി.രാജി നന്ദിയും പറഞ്ഞു.
പ്രവേശനോത്സവ പതാകകൾ നൽകി മുഴുവൻ കുട്ടികളെയും സ്വീകരിച്ചു.
മധുരപലഹാര വിതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
No Comment.