കൊല്ലങ്കോട്:ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയൻ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് ഫ്രാൻസിസ് സ്കൂളിലെ വിദ്യാർത്ഥിയാണ്
ഇന്ന് രാവിലെയായിരുന്നു വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാല്‍ കയറില്‍ പിടിച്ച് ആടുന്നതിനിടെയാണ് അപകടം. ഊഞ്ഞാലിൻ്റെ കൊളുത്തില്‍ കുട്ടി ധരിച്ച ബനിയൻ കുരുങ്ങുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് വൃദ്ധയായ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഭിനയയാണ് പരേതനായ അഭിനവിന്റെ സഹോദരി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.