anugrahavision.com

മലബാർ രാമൻ നായർ സ്മാരക പുരസ്കാരവും ,ഗോവിന്ദൻകുട്ടി സ്മൃതി പുരസ്ക്കാരവും കൈമാറി

ഗുരുവായൂർ . ഓട്ടൻതുള്ളൽ കലാകാരന്മാർക്കായി മണലൂർ തുള്ളൽ കളരി സമഗ്രസംഭാവനകളിലൂന്നി നൽകിവരുന്ന 2024 വർഷത്തെ മലബാർ രാമൻ നായർ സ്മാരക പുരസ്കാരവും,യുവതുള്ളൽ പ്രതിഭകൾക്കായുള്ള കലാമണ്ഡലം ഗോവിന്ദൻകുട്ടി സ്മൃതി പുരസ്കാരവും കൈമാറി. ഗുരുവായൂരിലെ രുഗ്മിണി റീജൻസിയിൽ പൈതൃകം ഗുരുവായൂർ സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ മേൽശാന്തി ചേന്നാസ് ദിനേശൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. മുൻ ചീഫ് സെക്രട്ടറി വി.പി ജോയ് ഉദ്ഘാടനം ചെയ്തു. മലബാർ രാമൻ നായർ സ്മാരക പുരസ്കാരം കുഞ്ചൻ സ്മാരകം രാജേഷിനും, ഗോവിന്ദൻകുട്ടി സ്മൃതി പുരസ്ക്കാരം കലാമണ്ഡലം ജിനേഷിനും ചേന്നാസ് ദിനേശൻ നമ്പൂതിരി കൈമാറി.ഡോ. ലക്ഷ്മിശങ്കർ അധ്യക്ഷയായി. എഴുത്തുകാരൻ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രവി ചങ്കത്ത്, മധു കെ.നായർ, ഡോ. കെ.ബി പ്രഭാകരൻ, ചുള്ളിപറമ്പിൽ ശ്രീനിവാസൻ, കെ.കെ. വേലായുധൻ, മണലൂർ ഗോപിനാഥ് എന്നിവർ സംസാരിച്ചു. തുള്ളൽ കലാകാരൻമാരായ കലാമണ്ഡലം പരമേശ്വരൻ, പഴുവിൽ ഗോപിനാഥ്, പുന്നശ്ശേരി പ്രഭാകരൻ, നെല്ലുവായ പ്രദീപ്, സജിത്ത് ബാലകൃഷ്ണൻ, ഷീല ഗോവിന്ദൻകുട്ടി, പ്രിയ വേണു പി.നായർ, പ്രശാന്ത്കോരപ്പത്ത് എന്നിവരും പങ്കെടുത്തു.

Spread the News
0 Comments

No Comment.