പാലക്കാട്. ഭാരത സെൻസസ് 2027′ ൻ്റെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ജില്ലാതല പരിശീലന പരിപാടി വരുന്ന മൂന്ന് ദിവസങ്ങളിലും തുടരും. എന്യൂമറേറ്റർമാർക്കും ഉദ്യോഗസ്ഥർക്കുമായി നടന്ന ജില്ലാതല ത്രിതല പരിശീലനം സമാപിച്ചു. മുൻസിപ്പാലിറ്റി തലത്തിലുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനമാണ് നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുക. സെൻസസിന്റെ പരിശീലന പരിപാടിയിൽ സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ, മൊബൈൽ ആപ്പ് വഴിയുള്ള വിവരങ്ങൾ ശേഖരണം, പരിശീലനം, വെബ്സൈറ്റ് പരിചയപ്പെടുത്തൽ, ഭവനങ്ങളുടെ ലിസ്റ്റ് ശേഖരണം എന്നിവ സംബന്ധിച്ച് ക്ലാസ്സിൽ പ്രതിപാദിച്ചു. സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരിശീലകരായ എം എസ് രേവതി , ഗായത്രി സുരേഷ് എന്നിവർ ക്ലാസ്സ് നയിച്ചു. പരിശീലന ക്ലാസിൽ എഡിഎം കെ സുനിൽകുമാർ, എട്ട് വകുപ്പ് ഉദ്യോഗസ്ഥർ, എന്യുമറേറ്റർമാർ എന്നിവർ പങ്കെടുത്തു.