ചെർപ്പുളശ്ശേരി. കഥകളി അരങ്ങുകൾക്ക് കേളികേട്ട കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ ജൂൺ 16ന് ഞായറാഴ്ച രാവിലെ 11 മുതൽ യുവ കഥകളി നടന്മാരെ അണിനിരത്തിക്കൊണ്ട് യുവം കഥകളി അരങ്ങ് നടത്തുന്നു.
നളചരിതം രണ്ടാം ദിവസത്തിലെ ആദ്യ രംഗം, കിർമീരവധം കളിയിൽ ലളിതയും പാഞ്ചാലിയും തമ്മിലുള്ള ഭാഗം, നരകാസുര വധത്തിലെ ചെറിയ നരകാസുരൻ, ബാലിവധത്തിലെ സുഗ്രീവന്റെ ആട്ടം
തുടങ്ങിയ നാല് കഥകളാണ് കുഞ്ചു നായർ ട്രസ്റ്റ് സഹകരണത്തോടെ അരങ്ങേറുന്നത്.യുവത്തിന്റെ 22 മത്തെ കഥകളി അരങ്ങാണ് ഇത്തവണ കാറൽമണ്ണയിൽ സംഘടിപ്പിക്കുന്നത്.
No Comment.